നടുനിസി നായ്ക്കള്‍

on Thursday, February 24, 2011

രോഗിയെയോ രോഗത്തെയോ ചികിത്സിക്കേണ്ടത്? കുറ്റവാളിയെയോ കുറ്റത്തെയോ ശിക്ഷിക്കേണ്ടത്?

ഒരുപാട് അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നാം കേട്ട് കഴിഞ്ഞതാണ്. ഗൌതം മേനോന്‍ തന്റെ പുതിയ ചിത്രവുമായി എത്തിയിരിക്കുനത് ഇത്തരം ചില ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് തന്നെയാണ്. പലപ്പോഴും തോന്നിയിട്ടുണ്ട് ഭയം കൊണ്ടുള്ള അനുസരണം ഒരു അഭിനയം മാത്രമല്ലേ? നിയമം എന്ന സമൂഹത്തിന്റെ കാവലാളിനോടുള്ള ഭയം. അത് കൊണ്ട് തന്നെയല്ലേ നിയമത്തിന്റെ കണ്ണുകളെ മറച്ചു കൊണ്ട് അനുസരണക്കേട്‌ കാട്ടാന്‍ നമ്മള്‍ ശ്രമിക്കുന്നതും. യദാര്‍ഥത്തില്‍ ഇപ്പോഴും നമ്മെപ്പോലെ മറ്റുള്ളവര്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും എല്ലാവരും തുല്യരാണെന്നും ഉള്ള അടിസ്ഥാന പാഠങ്ങള്‍ നമ്മുടെ മനസ് ഉള്‍ക്കൊണ്ടിട്ടില്ല എന്നത് തന്നെയാണ് ഇത്തരം വ്യായാമങ്ങള്‍ വ്യക്തമാക്കുന്നത്.

"The safest way to get a thing is to be deserved for that" എന്നൊരു വാചകം ഓര്‍ക്കുക. പക്ഷെ ഓരോ കാര്യം നമ്മള്‍ക്ക് അര്‍ഹതപ്പെട്ടതാണെങ്കില്‍ കൂടെ അത് നേടിയെടുക്കാന്‍ അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ പോകാനാണ് നമ്മള്‍ മലയാളികള്‍ക്ക് താല്പര്യം. ആ ഒരു മാനസികാവസ്ഥയാണ് സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ ഒരുക്കുന്നതിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത്. അതെ, യദാര്‍ഥത്തില്‍ നാം ഓരോരുത്തരും മനസുകൊണ്ട് ക്രിമിനലുകളാണ്. നിയമത്തിന്റെ കണ്ണിനു മറകെട്ടാന്‍ ഒരു നിമിഷം സാധിച്ചാല്‍ തനി നിറം പുറത്തെടുക്കുന്ന ക്രിമിനലുകള്‍. അടക്കപ്പെട്ട കുറ്റവാസനയുമായി നടക്കുന്ന പരസ്പരമുള്ള ഭയം കൊണ്ട് മാത്രം തന്റെ മനസിന്റെ ചോദനകളെ അടക്കി നിര്‍ത്തുന്ന സമൂഹത്തിന്റെ അവസ്ഥയെ സ്ഫോടനത്മകം എന്ന് പറഞ്ഞാല്‍ വളരെ കുറഞ്ഞു പോയെന്നു വരാം. എന്നാല്‍ ഇടയ്ക്കിടെ ഉയരുന്ന ചെറു ചീറ്റലുകള്‍ വിരല്‍ ചൂണ്ടുന്നത് പുകഞ്ഞുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ആ അവസ്ഥയെ തന്നെയാണ്.എന്തുകൊണ്ട് നാം ഇങ്ങനെ? എല്ലാവരും ചോദിക്കുന്നുണ്ട്. പരസ്പരം പഴിചാരലുകളില്‍ മാത്രം ഒടുങ്ങുന്ന ഇത്തരം ചര്‍ച്ചകള്‍.... മറ്റുള്ളവരിലെ കുറ്റവാസന കണ്ടെത്താനുള്ള നാട്യങ്ങള്‍ക്കപ്പുറം സ്വന്തം മനസിന്റെ ആഴങ്ങളിലേക്ക് ഒന്ന് എത്തി നോക്കിയെങ്കില്‍.... സ്വന്തം മനസ്സില്‍ കുറ്റവാസനയുടെ തരി പോലും ഇല്ല എന്ന് ആത്മാര്‍ഥമായി പറയാനുള്ള ധൈര്യം ആര്‍ക്കുണ്ടാകും - അനര്‍ഹമായതിനെ സ്വന്തമാക്കാനുള്ള മനസിന്റെ ചോദനകളെ നിയന്ത്രിക്കുക എന്നതിന് പകരം അനര്‍ഹമായതിനെ ആഗ്രഹം ഉണ്ടാകാതിരുന്നില്ലെങ്കില്‍...??? അതെ, നമ്മള്‍ ശരിക്കും സ്വാര്‍ഥരാണ്‌. അല്ലെ....

പറഞ്ഞു പറഞ്ഞു സിനിമ അകന്നു പോയി. നടുനിസി നായ്ക്കള്‍ മേല്‍ പറഞ്ഞ വസ്തുതകള്‍ തന്നെയാണ് പ്രമേയമാക്കിയത്‌. ചുറ്റുപാടുകള്‍ മുറിവേല്‍പ്പിച്ച മനസ്സുമായി ജീവിക്കേണ്ടി വന്ന ഒരു യുവാവിന്റെ കഥയാണ് ഗൌതം ഇത്തവണ ചിത്രീകരിച്ചത്. കഥയെക്കാള്‍ ഉപരി അതിന്റെ ചിത്രീകരണമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. കഥയെപറ്റി ഏറെ ഒന്നും പറയുന്നില്ല. സിനിമയെക്കുറിച്ചുള്ള നിരൂപണങ്ങള്‍ സൈറ്റുകളില്‍ വരുന്നുണ്ട്. അത് കൊണ്ട് ഞാന്‍ അതിനു മുതിരുന്നില്ല. എങ്കിലും സിനിമ ഉണര്‍ത്തി വിട്ട ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വച്ചു എന്ന് മാത്രം. എങ്കിലും ഒന്ന് മാത്രം പറയട്ടെ പലരും പറയും പോലെ ചിത്രം പരാജയപ്പെട്ട പരീക്ഷണമാണെന്നോ നിരാഷപ്പെടുത്തുന്നതാനെന്നോ എനിക്ക് തോന്നിയില്ല.

എന്തൊക്കെ ആയാലും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും സാങ്കേതിക മികവും ഉള്ള നടിനിസി നായ്ക്കള്‍ കാണാതെ വിട്ടു കളയേണ്ട ഒരു ചിത്രമാണ് എന്ന് ഒരിക്കലും തോന്നിയില്ല. പിന്നെ സിഗപ്പു രോജാക്കളും അന്ന്യനും സൈക്കോയും ചിലപ്പോഴൊക്കെ കാതല്‍ കൊണ്ടെനും ഒക്കെ ഓര്‍മ്മ വരുമെങ്കിലും ഈ ചിത്രം അതിനെക്കാള്‍ ഒക്കെ വ്യത്യസ്തമാണെന്ന് തന്നെയാണ് എനിക്ക് തോന്നിയത്. എന്തായാലും നിങ്ങള്‍ കണ്ടു അഭിപ്രായം അറിയിക്കണേ..അമ്പരപ്പിച്ചത് മറ്റൊരു കാര്യമാണ്. മികച്ച ശ്രവണ സുന്ദരമായ ഗാനങ്ങളും അതിന്റെ ചിത്രീകരണവും എന്നും ഗൌതം മേനോന്‍ ചിത്രങ്ങളുടെ പ്രത്യേകത ആയിരുന്നു. എന്നാല്‍ പാശ്ചാത്തല സംഗീതം പോലുമില്ലാതെ എന്നാല്‍ അതിന്റെ അഭാവം ഒട്ടും അറിയിക്കാതെയാണ് ഗൌതം നടുനിസി നായ്ക്കള്‍ ഒരുക്കിയിരിക്കുന്നത്. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ പാശ്ചാത്തല സംഗീതം സിനിമക്ക് അവിഭാജ്യ ഘടകമാണ് എന്ന ചിന്ത കൂടിയാണ് തകര്‍ക്കപ്പെട്ടത്.

3 comments:

tobit said...

do the thing that you fear and the death fear is certain
by Emerson
First attempt in Indian film ,good one,good acting but some times it goes out from the story it can be compare with ' The Diving Bell and the Butterfly (2007)and
'Eternal Sunshine of the Spotless Mind (2004)

VIJAY ANANDAN said...

do ur duty not for results until u know why u r here.

the man to walk with said...

appo onnu kandu nokkaam cinema..


Best wishes