അശ്രുപൂക്കള്‍.......

on Tuesday, February 8, 2011



നമുക്കിടയില്‍ നിന്നും ഒരു പൂവ് കൊഴിഞ്ഞു വീണിരിക്കുന്നു...

ക്രൂരമായി പിച്ചി ചീന്തപ്പെട്ട്....

അവള്‍ ആരായിരുന്നു?

അവള്‍ ഇന്നലെ വരെ നമുക്ക് അജ്ഞാതയായിരുന്നു... ഇന്ന് നമ്മുടെ ആരൊക്കെയോ ആണവള്‍..... പ്രിയപ്പെട്ടവരുടെ വേര്‍പാടിലെന്നവണ്ണം തേങ്ങുന്ന നമ്മുടെ ഓരോ മനസ്സിനും അവള്‍ കൂട്ടുകാരിയാണ്‌... സഹോദരിയാണ്... മകളാണ്...

ദുരന്തങ്ങള്‍ ഉണ്ടാക്കുന്ന നടുക്കത്തില്‍ നിന്നും മാത്രമേ പഠിക്കൂ എന്ന് നമ്മള്‍ ശഠിച്ചാല്‍ -
ഇനിയും ഒരുപാട് വേഷങ്ങളില്‍ ഗോവിന്ദ ചാമിമാര്‍ നമ്മെ, നമുക്ക് പ്രിയപ്പെട്ടവരെ വേട്ടയാടാനെത്തും.... ഒന്നുറക്കെ കരയാനാവാതെ പിടഞ്ഞു വീഴുന്ന ഇരകളെ നാം സഹോദരിമാരും മക്കളും കൂട്ടുകാരിയും ഒക്കെയാക്കി ഇനിയും കണ്ണീര്‍ വാര്‍ക്കും... അതാണോ അവര്‍ക്ക് വേണ്ടി ചെയ്യാനുള്ളത്?

ഓര്‍മ്മ വരുന്നത് സമാനമായ ദുരന്തം നേരിട്ട മറ്റൊരു സഹോദരിയെ ആണ്. ബ്ലോഗിലെ ഒരു പോസ്റ്റില്‍ വായിച്ച കഥ ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. സൌമ്യ നാല് ദിവസം അനുഭവിച്ചത് നീണ്ട മുപ്പത്തഞ്ചു വര്‍ഷത്തിലേറെയായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീ.... അതെ നമ്മുടെയൊക്കെ സഹോദരി... മകള്‍... കൂട്ടുകാരി....

വിവാഹ സ്വപ്നങ്ങളുമായി സന്തോഷവതിയായി കഴിഞ്ഞിരുന്ന അവളുടെ നേരെ ഒരു ഗോവിന്ദ ചാമി വന്നത് കൂടെ ജോലി ചെയ്യുന്ന സോഹന്‍ ലാല്‍ വാല്മീകിയുടെ രൂപത്തിലായിരുന്നു...

സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി വാ തോരാതെ പ്രസംഗിക്കുന്നവര്‍ അവളുടെ സുരക്ഷിതത്വത്തെ പലപ്പോഴും മറക്കുകയാണ്... പലപ്പോഴും സ്വാതന്ത്ര്യത്തിനു പിന്നാലെ പായുമ്പോള്‍ നാം സുരക്ഷിതത്വത്തില്‍ നിന്നും അകലുകയാണ്... അവ രണ്ടും ഒരു പോലെ അനുഭവവേദ്യമാകണമെങ്കില്‍ സമൂഹത്തിനെ മാനസികാവസ്ഥ മാറാതെ വയ്യ. പക്ഷെ അത് തീര്‍ത്തും സ്വാഭാവികമായ മാറ്റം ആയിരിക്കണം... നിര്‍ബന്ധപൂര്‍വ്വമായ മാറ്റങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ പക്ഷെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളിലേക്ക് മാത്രമേ നയിക്കൂ... എങ്കിലും സൌമ്യമാരെ ഓര്‍ത്തുകൊണ്ട്‌ പറയട്ടെ, പലപ്പോഴും സുരക്ഷ നല്‍കേണ്ടവര്‍ തന്നെ അവരെ വേട്ടയാടുമ്പോള്‍... സ്വയം പ്രതിരോധ സജ്ജരാവുക എന്നത് തന്നെയാണ് ഏറ്റവും പ്രായോഗികമായ പ്രതിവിധി... സത്യത്തില്‍ ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല... ലൈംഗിക ചൂഷണങ്ങള്‍ക്കല്ലെങ്കിലും പുരുസന്മാരും പൂര്‍ണ്ണമായും സുരക്ഷിതരാണെന്ന് ആര്‍ക്കു അവകാശപ്പെടാനാകും... കുറഞ്ഞ പക്ഷം ജീവന് സുരക്ഷ നല്‍കാനുള്ള ചുമതലയെങ്കിലും നമ്മുടെ ഭരണകൂടങ്ങള്‍ക്കില്ലേ.... ഒടുവില്‍ ഭരണകൂടത്തെ നയിക്കുന്നവര്‍ തന്നെ വേട്ട നയിക്കുമ്പോള്‍.... കണ്മുന്നില്‍ വച്ചുള്ള ആക്രമണങ്ങളില്‍ നിന്നും സമൂഹം നമ്മെ സംരക്ഷിക്കും എന്ന് തന്നെ കരുതാം... എങ്കിലും അതിനേക്കാള്‍ സ്വയം സജ്ജരാവുക എന്നത് തന്നെയാണ് നമുക്ക് മുന്നിലുള്ള സുരക്ഷിതമായ വഴി...

പ്രിയപ്പെട്ട കൂട്ടുകാരിക്ക് അശ്രുപുഷ്പങ്ങള്‍....

4 comments:

എന്റെ മലയാളം said...
This comment has been removed by the author.
എന്റെ മലയാളം said...

ആദ്യം നല്‍കിയ കമന്റില്‍ അക്ഷരത്തെറ്റു വന്നു .അതിനാല്‍ വീണ്ടും എഴുതുന്നു....കാരണം...സൗമ്യക്ക്‌ വേണ്ടി എഴുതാതെ വയ്യ.
താങ്കളുടെ പ്രതികരണം വളരെ ഫീലിംഗ് ഉണ്ടാക്കുന്നു.
പല്ലി ഇര പിടിക്കുന്നത്‌ പോലെയല്ലേ ഈ ഗോവിന്ദ ഗോവിന്ദ വെടക്ക് കാണിച്ചു കൂട്ടിയത്..ഇനിയും സൗമ്യമാര്‍ വരില്ലെന്ന് നമുക്ക് ഒറപ്പിക്കാന്‍ പറ്റോ? നമ്മുടെ നാട്ടില്‍ ഇത്തരം വെടക്കുകള്‍ ഇനിയുമുണ്ട്. ഒരു പകഷെ കോളേജ് പടി കയറാത്തവരാകാം അവര്‍.പെണ്ണിനോട് സംസാരിക്കുക,അവളെ മനസ്സിലാക്കുക...ഇതിനുള്ള മാനസിക ശേഷിയില്ലാത്തവരുടെ ശക്തി പ്രാകൃതമാണല്ലോ...നമ്മുടെ ചേച്ചിമാരും അനിയത്തിമാരും ഭാര്യയും എങ്ങിനെയെല്ലാമെത്തുന്നു? കാത്തിരിക്കുന്നവര്‍ക്ക് ഉള്ളില്‍ തീയായല്ലോ.....

എന്റെ മലയാളം said...

malayalamresources.blogspot.com

കൂതറHashimܓ said...

മ്മ്